ഗവ. മോഡൽ എഞ്ചിനീയറിങ് കോളേജിൻ്റെ വാർഷിക ടെക്ക് ഫെസ്റ്റായ എക്സലിൻ്റെ ഭാഗമായി "വാക്ക് വിത്ത് മീ" വാക്കത്തോൺ സംഘടിപ്പിച്ചു.......
തിരുവനന്തപുരം: വിഖ്യാത ഇറാനിയന്‍ സംവിധായകന് മുഹമ്മദ് റസൂലോഫ് 30ാമത് ഐ.എഫ്.എഫ്.കെയിലെ മല്‍സരവിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍ ആയി പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ നാല് പുരസ്കാരങ്ങള്‍ നേടിയ 'ദ സീഡ് ഓഫ് ദ സേക്രഡ് ഫിഗ്' ഉള്‍പ്പെടെ നാലു ചിത്രങ്ങളിലൂടെ എട്ട് പുരസ്കാരങ്ങള്‍ കാന്‍ മേളയില്‍നിന്ന് തന്നെ നേടിയ അപൂര്‍വം സംവിധായകരിലൊരാളാണ് റസൂലോഫ്. ......
കൊച്ചി: അന്ത്യപ്രവാചകർ മുഹമ്മദ് നബി (സ) തങ്ങളുടെ 1500 മത് ജന്മദിനത്തിന്റെ ഭാഗമായി പ്രവർത്തകരിൽ വായന ശീലം വർധിപ്പിക്കുയെന്ന ലക്ഷ്യത്തോടെ എസ് വൈ എസ്. എറണാകുളം ജില്ലാ സാംസ്കാരികം ഡയറക്ട്രേറ്റിന്റെ കീഴിൽ സഞ്ചാരം (ലിറ്റ് അപ്പ് ) ക്യാമ്പയിന് ജില്ലയിൽ തുടക്കം കുറിച്ചു. ......
കൊച്ചി: കഴിഞ്ഞ രണ്ടു വര്‍ഷവും കൊച്ചിയില്‍ സഭൈക്യത്തിന്റെ വസന്തം വിരിയിച്ച വൈറ്റില- കടവന്ത്ര വിസ്മയരാവ് മൂന്നാം തവണയും ഡിസംബര്‍ 22 ന് നടത്തുമെന്ന് ജനറൽ കൺവീനറും ഫാത്തിമ മാതാ പള്ളി വികാരിയുമായ ഫാ. മാർട്ടിൻ തൈപ്പറമ്പിൽ അറിയിച്ചു. എറണാകുളം വൈറ്റില മുതല്‍ കടവന്ത്ര വരെയുള്ള വിവിധ ക്രൈസ്തവസഭകളിലെ ഒന്‍പതു പള്ളികളിലെ വിശ്വാസികള്‍ അണിയിച്ചൊരുക്കുന്ന ഈ ക്രിസ്തുമസ് സ്നേഹസംഗമത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി ആഘോഷ കമ്മിറ്റി രക്ഷാധികാരികളായ ലിറ്റില്‍ ഫ്ലവര്‍ പള്ളി വികാരി ഫാ. ......
കൊച്ചി: സംരംഭകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ഷബാന ഫൈസല്‍ കൊച്ചി-മുസിരിസ് ബിനാലെ പ്ലാറ്റിനം പേട്രൺ ആയി ഉദാരമായ പിന്തുണ നല്‍കിയതായി കൊച്ചി ബിനാലെ ഫൗണ്ടേഷന് (കെബിഎഫ്) അറിയിച്ചു.
ഫൗണ്ടേഷന്റെ പ്ലാറ്റിനം ബെനഫാക്ടർ കൂടിയായ ഷബാന ഫൈസലിന്റെ പിന്തുണയ്ക്ക് ആത്മാര്‍ഥമായ നന്ദി അറിയിക്കുന്നതായി കെബിഎഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തോമസ് വര്‍ഗീസ് പറഞ്ഞു. കലാപരമായ കൈമാറ്റം വളര്‍ത്തുന്നതിനും വിദ്യാഭ്യാസ സംരംഭങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സാംസ്കാരിക പൈതൃക സംരക്ഷണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഫൗണ്ടേഷന്റെ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അവരുടെ സംഭാവന സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി) ഇന്ത്യയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ മെഗാ-ആര്‍ട്ട് ഇവന്റ് എന്ന നിലയില്‍ ദേശീയ, അന്തര്‍ദേശീയ അംഗീകാരം നേടിയിട്ടുണ്ട്.
യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷബാന ദുബായ്, ഇന്ത്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള കെഇഎഫ് ഹോള്‍ഡിംഗ്സിന്റെ വൈസ് ചെയര്‍പേഴ്സണും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ (എഫ്എസ്എഫ്) സഹസ്ഥാപകയുമാണ്. ......
കിഴക്കമ്പലം: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടിയോട് മത്സരിക്കുന്നത് ഇടത്-വലത് മുന്നണികളുടെ 25 പാര്‍ട്ടികള്‍ അടങ്ങുന്ന കുറുവ സംഘമെന്ന് പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ്. കേവലം 10 വര്‍ഷം മാത്രം പ്രായമുള്ള ട്വന്റി 20 പാര്‍ട്ടിയെ പ്രതിരോധിക്കാനാണ് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും, സിപിഎം.ന്റെയും നേതാക്കള്‍ അവരുടെ മുഴുവന്‍ സമയവും ഉപയോഗിക്കുന്നത്. ......
കൊച്ചി: പ്രൊഫ. കെ വി.......

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ വീടിന് മുന്നിൽ രണ്ട് പേർ എത്തി വധഭീഷണി മുഴക്കിയെന്നതടക്കം നടി റിനി ആൻ ജോർജിന്റെ ആരോപണങ്ങളിലെ സത്യാവസ്ഥ പോലീസിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി.ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്. സർക്കാരിനോ പോലീസിനോ പരാതി നൽകാതെ റിനി ആൻ ജോർജ് രാഹുൽ മാങ്കൂട്ടത്തിനെതിരെ പരസ്യമായി ഗുരുതര ആരോപണം ഉന്നയിക്കുകയും ആയത് പ്രചാരണത്തിന് ഉപയോഗപ്പെടുത്തുകയും ചെയ്തു. എന്നാൽ പ്രസ്തുത ആരോപണങ്ങൾ അന്വേഷിച്ച് നടപടി എടുക്കുവാൻ ക്രിമിനൽ കേസ് നിയമപരമായി രജിസ്റ്റർ ചെയ്യുവാൻ സഹായിക്കുന്ന മൊഴികളോ തെളിവുകളോ പരാതിയോ നൽകിയിട്ടില്ല. പ്രസ്തുത സാഹചര്യത്തിൽ ആരോപണങ്ങൾ നിയമപരമായി നിലനിൽക്കുന്നതല്ല. പോലീസിൽ പരാതിയോ മൊഴിയോ നൽകാതെ ആരോപണം ഉന്നയിച്ച് അതിന് വ്യാപക പ്രചാരണം നൽകുന്ന റിനി ആൻ ജോർജിന്റെ നടപടി വ്യക്തിഹത്യയുടെ ഭാഗമായിട്ട് മാത്രമേ നിയമപരമായി കാണുവാൻ കഴിയൂ.
പ്രചാരണ വിഷയങ്ങളാക്കുന്ന ആരോപണങ്ങൾ നിയമപരമല്ലെങ്കിൽ കുറ്റകരവും വിശ്വസനീയവുമല്ല. വധഭീഷണി വിഷയം റിനി പുബ്ലിസിറ്റിക്കു വേണ്ടി ഉയർത്തിയതാണോ എന്ന് സംശയമുണ്ട്. രാഹുൽ മാങ്കൂട്ടത്തിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ വധഭീഷണി ഉണ്ടെന്നതടക്കം റിനിയുടെ ആരോപണങ്ങളിലെ സത്യാവസ്ഥ പോലീസിനെ കൊണ്ട് പരിശോധിച്ച് തുടർ നടപടി വേണമെന്നാണ് അഡ്വ. ......
കോളജ് വിദ്യാർത്ഥിനി കോളജിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ അവതരിപ്പിച്ച ഡാൻസാണ് ഇപ്പോൾ സൈബർ ലോകത്ത് വൈറലാകുന്നത്. ബോളിവുഡ് താരം കത്രീന കൈഫ് ഓളം തീർത്ത ‘ഷീലാ കി ജവാനി’ എന്ന ഗാനത്തിന് രമ്യസാഹിതി എന്ന വിദ്യാർത്ഥിനി ചുവടുവെക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം 34 മില്യണിലധികം കാഴ്ച്ചക്കാരാണ് ഈ വീഡിയോക്ക് ലഭിച്ചത്.
സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ളതാണ് വീഡിയോ. ......
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി അഡീ.സെഷൻസ് കോടതി. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരി നൽകിയ പരാതിയെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതാണ് തിങ്കളാഴ്ച്ചത്തേക്ക് മാറ്റിയത്. അതേസമയം, ഈ കേസിൽ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. ......